മന്ത്രി ജി സുധാകരൻ സ്വയം നിരീക്ഷണത്തിൽ - ആലപ്പുഴ
മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്
മന്ത്രി ജി സുധാകരൻ സ്വയം നിരീക്ഷണത്തിൽ
ആലപ്പുഴ : പൊതുമരാമത്ത് മന്ത്രി മന്ത്രി ജി സുധാകരൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹവുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ മന്ത്രിയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് മത്സ്യഫെഡ് ചെയർമാന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഞയറാഴ്‌ച ഇരുവരും ഒരു പൊതുപരിപാടിയിൽ ഒന്നിച്ച് പങ്കെടുത്തിരുന്നു.