കേരളം

kerala

ETV Bharat / state

നെല്ല് കർഷകർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി തുടങ്ങുമെന്ന് മന്ത്രി ജി.ആർ അനിൽ - നെല്ല് കർഷകർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി

കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്നും പരമാവധി നെല്ല് സംഭരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ

minister g r anil kuttanad  insurance scheme for paddy farmers  paddy farmers in kuttanad  നെല്ല് കർഷകർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി  മന്ത്രി ജി ആർ അനിൽ നെല്ല് സംഭരണം കുട്ടനാട്
നെല്ല് കർഷകർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി: മന്ത്രി ജി.ആർ അനിൽ

By

Published : Apr 18, 2022, 10:11 PM IST

ആലപ്പുഴ : നെല്ല് കർഷകർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്. കൃഷി വകുപ്പിന്‍റെ വിളനാശ ഇൻഷുറൻസ് പദ്ധതിയിൽ കർഷക പങ്കാളിത്തം കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

തന്‍റെ വകുപ്പ് അല്ലാതിരുന്നിട്ടും കർഷക കുടുംബത്തിൽപ്പെട്ട ഒരാൾ എന്ന നിലയ്ക്ക് മാത്രമാണ് താൻ ഇത് പറയുന്നത്. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തവണ കുട്ടനാട്ടിലെ മൂന്നിൽ രണ്ട് ശതമാനം കർഷകർക്കും ഇൻഷുറൻസ് രജിസ്ട്രേഷൻ ഇല്ലായിരുന്നു. സാങ്കേതിക തടസങ്ങളാണ് ഇൻഷുറൻസ് വേണ്ടെന്ന തീരുമാനത്തിലേക്ക് കർഷകരെ എത്തിച്ചത്. രജിസ്റ്റർ ചെയ്യാത്തതിനാൽ വേനൽ മഴയിൽ കോടികൾ നഷ്‌ടം വന്ന കുട്ടനാട്ടിലേക്ക് കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയും ഇക്കുറി ലഭിക്കില്ല. ഈ ദുർസ്ഥിതി ആവർത്തിക്കാതിരിക്കാനാണ് ഭക്ഷ്യവകുപ്പിന്‍റെ പുതിയ ഇൻഷുറൻസ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്.

നെല്ല് കർഷകർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി: മന്ത്രി ജി.ആർ അനിൽ

കുട്ടനാട്ടിലെ കർഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്നും ഇക്കുറി പരമാവധി നെല്ല് സംഭരിക്കും. നെല്ല് കിഴിവുമായി ബന്ധപ്പെട്ട് കർഷകരും ഏജന്‍റുമാരുമായുള്ള തർക്കങ്ങൾ ഒഴിവാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടികൾ സ്വീകരിക്കും. തമിഴ്‌നാട്ടില്‍ നിന്നും അമിത കൂലി നൽകി കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്ന രീതിക്കും വരും വർഷങ്ങളിൽ മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കുട്ടനാട്ടിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മുൻകൈ എടുക്കുമെന്ന് മന്ത്രി ജി.ആർ അനിൽ കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details