ആലപ്പുഴ:ഏതൊരാവശ്യത്തിനും ജനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സമീപിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് മന്ത്രി എ സി മൊയ്തീൻ. മുളക്കുഴ ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങോളോടു കൂടിയ പുതിയ കെട്ടിടം ഉദ്ഘാടനവും ഐഎസ്ഒ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ആധുനിക രീതിയിലേക്ക് കൂടുതൽ സൗകര്യങ്ങളോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾ ആധുനികമാകണം; മന്ത്രി എ.സി മൊയ്‌തീൻ - എ.സി മൊയ്‌തീൻ
ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ആധുനിക രീതിയിലേക്ക് കൂടുതൽ സൗകര്യങ്ങളോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
![തദ്ദേശ സ്ഥാപനങ്ങൾ ആധുനികമാകണം; മന്ത്രി എ.സി മൊയ്‌തീൻ ആലപ്പുഴ എ.സി മൊയ്‌തീൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6232372-thumbnail-3x2-gh.jpg)
എ.സി മൊയ്തീൻ
ജനങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സമീപിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് എ.സി മൊയ്‌തീൻ
ഏതൊരാവശ്യത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കുന്ന സാഹചര്യം ഉണ്ടാകണം. ഇതിന് ഉദ്യോഗസ്ഥരുടെയും, ജന പ്രതിനിധികളുടെയും മികച്ച സമീപനം അനിവാര്യമാണെന്നും വിവിധ സ്ഥാപനങ്ങളുടെ ഐഎസ്ഒ നേട്ടത്തിലൂടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ജനങ്ങൾക്കൊപ്പം എന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.