ആലപ്പുഴ:നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാനിധ്യത്തിൽ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നു. കോട്ടയം ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്ത ശേഷമാണ് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തിയത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം - പിണറായി വിജയൻ വാർത്തകൾ
സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾ ഉണ്ടായില്ലെന്നാണ് സൂചന
![തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം Kerala Assembly election 2021 CPM Election news Pinarayi Vijayan news Alappuzha cpm meeting news കേരള നിയമസഭ തെരഞ്ഞെടുപ്പ് വാർത്തകൾ സിപിഎം തെരഞ്ഞെടുപ്പ് വാർത്തകൾ പിണറായി വിജയൻ വാർത്തകൾ ആലപ്പുഴ സിപിഎം യോഗം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10549465-thumbnail-3x2-pv.jpg)
തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ പിണറായിയുടെ സാനിധ്യത്തിൽ യോഗം
നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെല്ലാം യോഗം വിലയിരുത്തി. ഇടത് മുന്നണി ജാഥയുടെ വിശദാംശങ്ങളും, നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട പ്രവർത്തനങ്ങളും ചർച്ച ചെയ്‌തു. പഞ്ചായത്ത്, മുനിസിപ്പൽ തെരെഞ്ഞടുപ്പിലുണ്ടായ ആധിപത്യം നിലനിർത്താനും, പോരായ്‌മകൾ പരിഹരിക്കാനും ആവശ്യമായ നിർദേശങ്ങൾ പിണറായി യോഗത്തിൽ അവതരിപ്പിച്ചു. സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ ഉണ്ടായില്ലെന്നാണ് സൂചന.