ആലപ്പുഴ:മെഡിക്കൽ വിദ്യാർഥിഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. വണ്ടാനം ടിഡി മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥി കണ്ണൂർ പത്താഴ കുന്നിൽ മൂവിങ്ങായിൽ വായാല നിവാസിൽ ചന്ദ്രന്‍റെ മകൻ രാഹുൽ രാജ് (24)നെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എംബിബിഎസ് വിദ്യാര്‍ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു - ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു
വണ്ടാനം ടിഡി മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥി കണ്ണൂർ പത്താഴ കുന്നിൽ മൂവിങ്ങായിൽ വായാല നിവാസിൽ ചന്ദ്രന്‍റെ മകൻ രാഹുൽ രാജ് (24)നെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എംബിബിഎസ് വിദ്യാര്‍ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു
രണ്ട് ദിവസം മുമ്പാണ് കണ്ണൂരിൽ നിന്നും രാഹുൽ രാജ് മെഡിക്കൽ കോളജിലെ ക്വാർട്ടേഴ്സിൽ എത്തിയത്. രാഹുലിന്‍റെ ആത്മഹത്യാ കുറിപ്പും ഇയാളുടെ മുറിയിൽ നിന്നും പുന്നപ്ര സി ഐ. എം യഹിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തി. വീട്ടിലെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. കൊവിഡ് സ്രവപരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും.