മെഡിക്കൽ കോളജ് അധ്യാപകർ സൂചനാ പണിമുടക്ക് നടത്തി - Medical college teachers strike news
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് മെഡിക്കൽ കോളജ് അധ്യാപകർ സൂചനാ പണിമുടക്ക് നടത്തിയത്.
![മെഡിക്കൽ കോളജ് അധ്യാപകർ സൂചനാ പണിമുടക്ക് നടത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5128056-thumbnail-3x2-samaram.jpg)
ആലപ്പുഴ: ശമ്പള പരിഷ്‌ക്കരണത്തിൽ കാലോചിതമായ മാറ്റം ആവശ്യപ്പെട്ട് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ് അധ്യാപകർ സൂചനാ പണിമുടക്ക് നടത്തി. 2006-ന് ശേഷം ശമ്പള പരിഷ്‌ക്കരണത്തിൽ മാറ്റം വരുത്താത്തതില്‍ പ്രതിഷേധിച്ചാണ് അധ്യാപകരുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്കും പ്രതിഷേധ ദിനവും സംഘടിപ്പിച്ചത്. പ്രതിഷേധ ദിനാചാരണത്തിന്‍റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപകർ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാനാണ് അധ്യാപകരുടെ തീരുമാനം.