എറണാകുളം: കൊച്ചി മെട്രോ നഗരസൗന്ദര്യത്തിനായി പ്രഖ്യാപിച്ച മീഡിയന്‍ സൗന്ദര്യവൽകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മെട്രോയുടെ ഉദ്ഘാടന വേളയിൽ തന്നെ സൗന്ദര്യവത്കരണ പദ്ധതികൾ പ്രഖാപിച്ചിരുന്നുവെങ്കിലും യാഥാർഥ്യമായിരുന്നില്ല. എം.ജി. റോഡിന്‍റെ പ്രധാന ഭാഗങ്ങളിലാണ് സീറോ കാര്‍ബണ്‍ സൗന്ദര്യവല്‍കരണ പദ്ധതി നടപ്പിലാക്കുന്നത്. ജൈവവസ്തുകള്‍ കത്തിച്ചുകളയുന്നതിനു പകരം മീഡിയനുകളില്‍ നിറച്ച് പുനരുപയോഗം നടത്തുകയാണിവിടെ. ഈ ജൈവാവശിഷ്ടങ്ങള്‍ മേല്‍മണ്ണ് നിറച്ച് ചെടികള്‍ നടുന്നതാണ് രീതി. ഉണങ്ങിയ ഇലകള്‍, മരക്കൊമ്പുകള്‍, തടിക്കഷണങ്ങള്‍, ഓല മുതലായവ ഇതിലുള്‍പ്പെടുന്നു. ജൈവ കമ്പോസ്റ്റ് നിര്‍മിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.
കൊച്ചി മെട്രോ നഗരസൗന്ദര്യത്തിനായി മീഡിയൻ - കൊച്ചി മെട്രോക്ക് മീഡിയന്‍
മെട്രോയുടെ നഷ്ടത്തിന്റെ കണക്കുകൾ പുറുത്തുവന്ന സാഹചര്യത്തിൽ സൗന്ദര്യവൽക്കരണം വിവാദങ്ങൾക്ക് വഴിയൊരുക്കുകയാണ്. നേരത്തെയുള്ള വെർട്ടിക്കൽ ഗാർഡനുകൾ നശിച്ച നിലയിലാണ്
![കൊച്ചി മെട്രോ നഗരസൗന്ദര്യത്തിനായി മീഡിയൻ medians along Kochi Metro Rail corridor Kochi Metro കൊച്ചി മെട്രോ കൊച്ചി മെട്രോക്ക് മീഡിയന്‍ കൊച്ചി മെട്രോ വെർട്ടിക്കൽ ഗാർഡൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5526048-thumbnail-3x2-xxxxxxxxxxx.jpg)
കൊച്ചി മെട്രോ നഗരസൗന്ദര്യത്തിനായി മീഡിയൻ
അതേസമയം മെട്രോയുടെ നഷ്ടത്തിന്റെ കണക്കുകൾ പുറുത്തുവന്ന സാഹചര്യത്തിൽ സൗന്ദര്യവൽക്കരണം വിവാദങ്ങൾക്ക് വഴിയൊരുക്കുകയാണ്. വെർട്ടിക്കൽ ഗാർഡനായി നട്ടുപിടിപ്പിച്ച ആന്തൂറിയവും ഇലച്ചെടികളുമെല്ലാം ഉണങ്ങിപ്പോയിട്ടുണ്ട്. കൃത്യമായി പരിചരിക്കപ്പെട്ടാൽ ചുട്ടുപൊള്ളുന്ന വേനലിൽ ചെറിയൊരു ആശ്വാസവും നഗരഭംഗിയും മീഡിയനിലെ പച്ചപ്പിലുണ്ടാകും
മീഡിയൻ നിർമാണ പ്രവർത്തനങ്ങൾ എം ജി റോഡിന്‍റെ ഭാഗങ്ങളിൽ പുരോഗമിക്കുന്നു
Last Updated : Dec 29, 2019, 7:30 AM IST