കേരളം

kerala

ETV Bharat / state

സംഘപരിവാര്‍ ഭരണം ജനാധിപത്യ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയാണെന്ന് എം.ബി രാജേഷ് - mb rajesh latest news on RSS rule

ഇതിന് ഉദാഹരണമാണ് സുപ്രീം കോടതി ജഡ്‌ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച സംഭവമെന്നും രാജേഷ്. ദോശ ചുട്ടെടുക്കും പോലെ ബില്ലുകള്‍ പാസാക്കുന്നു.

എം ബി രാജേഷ്

By

Published : Oct 13, 2019, 3:23 PM IST

ആലപ്പുഴ :സംഘപരിവാർ ഭരണത്തിൽ സുപ്രീം കോടതിയുൾപ്പടെയുള്ള ജനാധിപത്യ സ്ഥാപനങ്ങൾ വെല്ലുവിളി നേരിടുന്നുവെന്ന് മുൻ എംപി എ. ബി രാജേഷ്. അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മനു സി പുളിക്കലിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം സംഘടിപ്പിച്ച ഇടതുപക്ഷ അഭിഭാഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകായിരുന്നു അദ്ദേഹം. സാധാരണഗതിയിൽ പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തിൽ ബില്ലുകൾ പാസാക്കാറില്ല. എന്നാൽ പതിവിൽ നിന്ന് വിപരീതമായി ദോശ ചുട്ടെടുക്കും പോലെയാണ് ആദ്യ സമ്മേളനത്തിൽ ബില്ലുകൾ പാസാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷ അഭിഭാഷക കൺവെൻഷനിലാണ് പ്രതികരണം

ABOUT THE AUTHOR

...view details