മാവേലിക്കര സ്‌കൂൾ വിദ്യാർഥിയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ആർ.രാജേഷ് എംഎൽഎ - mavelikkara student death latest news
മരിച്ച കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് എംഎൽഎ.
![മാവേലിക്കര സ്‌കൂൾ വിദ്യാർഥിയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ആർ.രാജേഷ് എംഎൽഎ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5155091-thumbnail-3x2-mavelikara.jpg)
ആലപ്പുഴ :മാവേലിക്കര ചുനക്കരയിൽ സ്‌കൂളിൽ ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് 12 വയസുകാരൻ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആർ രാജേഷ് എംഎൽഎ. മരിച്ച കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അപകടം അറിഞ്ഞയുടൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി.ജി സുധാകരൻ മരിച്ച കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. സംഭവം ദൗർഭാഗ്യകരമാണെന്നും ഇനിയും ഇത്തരം അപകടങ്ങൾ നടക്കാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആർ.രാജേഷ് എംഎൽഎ വ്യക്തമാക്കി.