ആലപ്പുഴ:മാവേലിക്കര ചുനക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി ക്രിക്കറ്റ് കളിക്കുന്നതിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ആന്തരിക രക്തസ്രാവവും കഴുത്തിന് പിന്നിലേറ്റ ക്ഷതവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കഴുത്തിലെ ഞരമ്പുകൾ പൊട്ടുകയും രക്തം കട്ടപിടിക്കുകയും ചെയ്ത നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക വിവരങ്ങൾ പൊലീസിന് കൈമാറി.
മാവേലിക്കരയിലെ സ്‌കൂൾ കുട്ടിയുടെ മരണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു - navaneeth news
ആന്തരിക രക്തസ്രാവവും കഴുത്തിന് പിന്നിലേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
മാവേലിക്കരയിലെ സ്‌കൂൾ കുട്ടിയുടെ മരണം: ആന്തരിക രക്തസ്രാവവും കഴുത്തിന് പിന്നിലെ ക്ഷതവുമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
ബന്ധുക്കളും അധ്യാപകരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജി. വേണുഗോപാൽ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ ടി മാത്യു എന്നിവർ ആശുപത്രി മോർച്ചറിയിൽ എത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കൈവിട്ടുപോയ മരക്കഷ്ണം നവനീതിൻ്റെ തലയ്ക്ക് പിന്നിൽ കൊണ്ട് പരിക്കേറ്റത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Last Updated : Nov 23, 2019, 3:15 PM IST