മാവേലിക്കരയിലെ സ്‌കൂൾ വിദ്യാർഥിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജി. സുധാകരൻ - സമഗ്ര അന്വേഷണം വേണമെന്ന് ജി സുധാകരൻ
കുട്ടിയുടെ മരണത്തിൽ അനുശോചിച്ച് റവന്യൂ ജില്ലാ കലോത്സവത്തിന്‍റെ സമാപന ചടങ്ങുകൾ റദ്ദാക്കി.
![മാവേലിക്കരയിലെ സ്‌കൂൾ വിദ്യാർഥിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജി. സുധാകരൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5149835-thumbnail-3x2-mavalikkaradeathnew.jpg)
ആലപ്പുഴ : മാവേലിക്കര ചുനക്കര ഗവൺമെന്‍റ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിൽ ക്രിക്കറ്റ് കളിക്കിടെ മരണപ്പെട്ട നവനീത് എന്ന കുട്ടിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രി ജി. സുധാകരൻ. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷം വിഷയത്തില്‍ കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായംകുളം താലൂക്കാശുപത്രിയിൽ മരിച്ച കുട്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുനതിനായി റവന്യൂ ജില്ലാ കലോത്സവത്തിന്‍റെ സമാപന ചടങ്ങുകൾ റദ്ദാക്കാനും മന്ത്രി നിർദേശം നല്‍കി.