ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നിൽ പൊലീസുകാരന്‍ തീ കൊളുത്തി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. സൗമ്യയുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. സൗമ്യയുടെ ഭര്‍ത്താവ് വിദേശത്ത് നിന്നും എത്തിയ ശേഷം ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സംസ്‌കാരം നടത്താനാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സൗമ്യയുടെ ഭർത്താവിനെ കൂടാതെ സഹോദരിയും വിദേശത്ത് നിന്ന് എത്തേണ്ടതുണ്ട്.
സൗമ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി; സംസ്‌കാരം പിന്നീട് - Postmortem
കുറ്റകൃത്യത്തിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സൗമ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി
കുറ്റകൃത്യത്തിനിടയിൽ പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന പ്രതി അജാസിന്‍റെ നില ഗുരുതരമായി തുടരുകയാണ്. പൊലീസിന് ഇതുവരെ പ്രതിയുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. നിയമ നടപടികളുടെ ഭാഗമായി മജിസ്ട്രേറ്റ് നേരിട്ട് എത്തിയെങ്കിലും പ്രതി അബോധാവസ്ഥയിൽ ആയതിനാൽ മൊഴി രേഖപ്പെടുത്താതെ തിരിച്ച് പോകുകയായിരുന്നു.
Last Updated : Jun 16, 2019, 8:03 PM IST