ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്കളില്‍ നിന്നും മത്സ്യഫെഡ് വിദ്യാഭ്യാസ അവാഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2019-ല്‍ 10-ാം ക്ലാസ് പരീക്ഷയിൽ 9 എപ്ലസ്, 8 എപ്ലസ്, എ-1 നേടിയവര്‍ക്കും , പ്ലസ് ടു-വി.എച്ച്.എസ്.സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവര്‍ക്കും , ബിരുദത്തിനും, ബിരുദാനന്തര ബിരുദത്തിനും സർവ്വകലാശാല തലത്തിൽ റാങ്ക് നേടിയ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാം.
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു
അപേക്ഷകള്‍ 2019 മെയ് 30-ാം തീയതിക്ക് മുമ്പായി ആലപ്പുഴ ജില്ലാ ഓഫീസിൽ എത്തിക്കണം.
അർഹരായ വിദ്യാർഥികളുടെ രക്ഷിതാക്കൾ വെള്ളപേപ്പറിൽ അപേക്ഷയും, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, ക്ഷേമനിധി സഹകരണ സംഘം നല്‍കിയ രക്ഷിതാവിന്‍റെ അംഗത്വം തെളിയിക്കുന്ന സർട്ടിഫിക്കമായി പ്രോജക്ട് ഓഫീസറുടെ ശുപാര്‍ശയോടെ 2019 മെയ് മാസം 30-ാം തീയതിക്ക് മുമ്പായി ആലപ്പുഴ ജില്ലാ ഓഫീസിൽ എത്തിക്കണം.
നാഷണൽ ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ മികവ് കാട്ടിയ താരങ്ങൾക്കും അവാർഡ് നൽകുന്നതാണ്. കൂടാതെ പ്ലസ് ടു പരീക്ഷയിൽ ഫിസിക്‌സ്, സുവോളജി വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് പ്രത്യേകം അവാർഡ് നൽകുന്നതാണ്.