കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുതുവത്സര ദിനത്തിൽ ബഹുജന പ്രക്ഷോഭം - lakshadweep kavarathi story

ലക്ഷദ്വീപിന്‍റെ തലസ്ഥാനമായ കവരത്തിയിൽ നടന്ന മാർച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിയാളുകളാണ് ആസാദി മുദ്രാവാക്യങ്ങളുമായി ബഹുജന മാർച്ചിൽ അണിനിരന്നത്

Thousands mass protest in Lakshadweep against citizenship law on New Year Day  പുതുവത്സര ദിനത്തിൽ പൗരത്വ നിയമത്തിനെതിരെ ലക്ഷദ്വീപിൽ ആയിരങ്ങളുടെ ബഹുജന പ്രക്ഷോഭം  lakshadweep kavarathi story  kavarathi story
പുതുവത്സര ദിനത്തിൽ പൗരത്വ നിയമത്തിനെതിരെ ലക്ഷദ്വീപിൽ ബഹുജന പ്രക്ഷോഭം

By

Published : Jan 1, 2020, 7:34 PM IST

കവരത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുതുവത്സര ദിനത്തിൽ ലക്ഷദ്വീപിൽ ആയിരങ്ങൾ അണിനിരന്ന ബഹുജന പ്രക്ഷോഭ മാർച്ച് സംഘടിപ്പിച്ചു. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചത്. ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിൽ നടന്ന മാർച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ജനങ്ങളാണ് ആസാദി മുദ്രാവാക്യങ്ങളുമായി ബഹുജന മാർച്ചിൽ അണിനിരന്നത്.

പുതുവത്സര ദിനത്തിൽ പൗരത്വ നിയമത്തിനെതിരെ ലക്ഷദ്വീപിൽ ബഹുജന പ്രക്ഷോഭം

സംഘപരിവാർ ഭരണകൂടത്തിന്‍റെ ഭരണഘടനാ വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധമായാണ് തങ്ങൾ ഈ പ്രക്ഷോഭം നടത്തിയതെന്നും ഭരണഘടനാ തത്വങ്ങളെ പോലും അട്ടിമറിക്കുന്ന നിയമവുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാർ തീരുമാനമെങ്കിൽ ഇനിയും കൂടുതൽ സമരങ്ങളിലേക്ക് പോകുമെന്നും സമര സമിതി അറിയിച്ചു. കവരത്തി ഓട്ടോ തൊഴിലാളി യൂണിയനുകൾ, വിദ്യാർഥി സംഘടനകൾ, മത്സ്യത്തൊഴിലാളികൾ, വ്യാപാരി വ്യവസായ സംഘടനകൾ എന്നിവർ ഉള്‍പ്പെടെ മത - സാംസ്‌കാരിക - രാഷ്ട്രീയ - കക്ഷി ഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് ബഹുജന മാർച്ചിൽ പങ്കെടുത്തത്.

ABOUT THE AUTHOR

...view details