ആലപ്പുഴ: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ തണ്ണീര്‍മുക്കം പഞ്ചായത്ത് 'തൂവാല വിപ്ലവം' ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. 'ആശങ്ക വേണ്ട ജാഗ്രത മതി' എന്ന സന്ദേശത്തിൽ സാമൂഹിക ആരോഗ്യ കേന്ദ്രവുമായി ചേർന്നാണ് പരിപാടി നടത്തിയത്. മരുത്തോര്‍വട്ടം ഗവ.എല്‍പി സ്‌കൂളില്‍ ആരംഭിച്ച ആരോഗ്യ പ്രതിരോധ ക്യാമ്പയിന്‍ ആലപ്പുഴ എം.പി അഡ്വ.എ.എം.ആരിഫ് ഉദ്ഘാടനം ചെയ്തു.
തണ്ണീർമുക്കത്ത് കൊറോണക്കെതിരെ തൂവാല വിപ്ലവം - -THOOVALA VIPLAVAM
കുട്ടികളില്‍ തൂവാല ഉപയോഗത്തിന്റെ ശീലം വളര്‍ത്തുക എന്നതാണ് ക്യാമ്പയിനിന്‍റെ ലക്ഷ്യം. സാമൂഹിക ആരോഗ്യ കേന്ദ്രവുമായി ചേർന്നാണ് പരിപാടി നടത്തിയത്.
തണ്ണീര്‍മുക്കത്ത് കൊറൊണക്കെതിരെ 'തൂവാല വിപ്ലവം'
കുട്ടികളില്‍ തൂവാല ഉപയോഗത്തിന്റെ ശീലം വളര്‍ത്തുക എന്നതാണ് ക്യാമ്പയിനിന്‍റെ ലക്ഷ്യം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുക, സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയക്കിടെ കഴുകുക, കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് പിടിക്കാതിരിക്കുക എന്നീ സന്ദേശങ്ങളും കുട്ടികളിലെത്തിക്കാൻ ക്യാമ്പയിന് സാധിച്ചു. സോപ്പുകള്‍ സംഭാവന ചെയ്ത് കൊണ്ട് സേക്രട്ട് ഹേര്‍ട്ട് ഹോസ്പിറ്റൽ പരിപാടിയുടെ ഭാഗമായി. മെഡിക്കല്‍ ഓഫീസര്‍ ഡോ.അമ്പിളി ക്ലാസ്സ് നയിച്ചു.
Last Updated : Jan 31, 2020, 7:22 AM IST