ആലപ്പുഴ:മാർക്ക് ദാന വിവാദത്തിൽ തെളിവുണ്ടെങ്കില്‍ പുറത്തു വിടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി കെ.ടി ജലീൽ. അരൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അദാലത്ത് നടത്തിയത് വൈസ് ചാൻസലറാണ്. അദാലത്തിൽ പല തീരുമാനങ്ങളും എടുത്തു കാണും. എന്നാൽ അന്തിമ തീരുമാനമെടുക്കേണ്ടത് സിൻഡിക്കേറ്റാണെന്നും മന്ത്രി പറഞ്ഞു.
മാർക്ക് ദാന വിവാദം; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി കെ.ടി ജലീൽ - മാർക്ക് ദാന വിവാദം
അന്തിമ തീരുമാനമെടുക്കേണ്ടത് സിൻഡിക്കേറ്റാണെന്നും ആരോപണമുന്നയിക്കുന്നവർക്കെതിരെ കോടതിയെ സമീപിക്കുമെന്നും ജലീൽ
മാർക്ക് ദാന വിവാദം ; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി ജലീൽ
എല്ലാത്തിനും ഉത്തരവാദി സിൻഡിക്കേറ്റാണ്, അല്ലാതെ മന്ത്രിയല്ല. ആരോപണമുന്നയിക്കുന്നവർക്കെതിരെ കോടതിയെ സമീപിക്കും. വിവാദത്തിൽ വകുപ്പുതല അന്വേഷണത്തിന്‍റെ ആവശ്യമില്ല. എല്ലാം വി.സിയോട് ചോദിക്കണം. ആരോപണം ഉന്നയിക്കുന്നവർക്ക് കോടതിയെ സമീപിക്കാം. അല്ലെങ്കില്‍ അവർ ഗവർണറെ സമീപിക്കട്ടെയെന്നും ജലീൽ പറഞ്ഞു.