തുറവൂരിൽ കഞ്ചാവ് ചെടി കണ്ടെത്തി - latest alappuzha
സ്വാഭാവികമായി വളർന്ന രീതിയിലാണ് ചെടി കാണപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
തുറവൂരിൽ കഞ്ചാവ് ചെടി കണ്ടെത്തി
ആലപ്പുഴ: പൊതു സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുത്തിയത്തോട് എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ സുജിത്തും, സംഘവും നടത്തിയ പരിശോധനയിലാണ് പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തിയത്. തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ നാഷണൽ ഹൈവേയിൽ നിന്നും 30 മീറ്റർ പടിഞ്ഞാറ് സരൾ ഓഡിറ്റോറിയത്തിന്‍റെ വടക്കേ ചുറ്റുമതിലിന് പുറത്ത് പൊതുസ്ഥലത്താണ് 42 സെന്‍റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. സ്വാഭാവികമായി വളർന്ന രീതിയിലാണ് ചെടി കാണപ്പെട്ടത്.