ചെങ്ങന്നൂരിൽ മറിയാമ്മ ജോൺ ഫിലിപ്പ് നഗരസഭാധ്യക്ഷ - ആലപ്പുഴ ജില്ലാ വാര്‍ത്തകള്‍
ഇടതുമുന്നണിയിലെ 3 കൗൺസിലർമാരും, പി സി തോമസ് വിഭാഗത്തിലെ രണ്ടു കൗൺസിലർമാരും ഒരു സ്വതന്ത്രനും ഉൾപ്പെടെ 6 പേർ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ചെങ്ങന്നൂരിൽ മറിയാമ്മ ജോൺ ഫിലിപ്പ് നഗരസഭാധ്യക്ഷ ; ഇടതുമുന്നണി വിട്ടുനിന്നു
ആലപ്പുഴ: ചെങ്ങന്നൂർ നഗരസഭയിൽ മറിയാമ്മ ജോൺ ഫിലിപ്പിനെ ചെയർപേഴ്‌സണായി തെരഞ്ഞെടുത്തു. എൻഡിഎയിലെ സുധാമണിയെയാണ് യുഡിഎഫ് ചെയർപേഴ്‌സൺ സ്ഥാനാർഥിയായ മറിയാമ്മ ജോൺ ഫിലിപ്പ് പരാജയപ്പെടുത്തിയത്. മറിയാമ്മ ജോൺ ഫിലിപ്പിന് 14 വോട്ടും സുധാമണിയ്ക്കു 7 വോട്ടും ലഭിച്ചു. ഇടതുപക്ഷത്തെ 3 കൗൺസിലർമാരും, പി സി തോമസ് വിഭാഗത്തിലെ രണ്ടു കൗൺസിലർമാരും ഒരു സ്വതന്ത്രനും ഉൾപ്പെടെ 6 പേർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.