കേരളം

kerala

യുവതിയെ തട്ടിക്കൊണ്ടു പോയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

By

Published : Feb 27, 2021, 12:40 PM IST

പൊന്നാനി സ്വദേശിയായ ഫഹദ് ഉൾപ്പെടെ ഏഴ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

യുവതിയെ തട്ടിക്കൊണ്ടു പോയ കേസ്  മാന്നാര്‍  മാന്നാര്‍ ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  mannar women abduction case  ആലപ്പുഴ  mannar latest news  crime news
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ: സ്വർണ കടത്തുമായി ബന്ധപ്പെട്ട് മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസില്‍ നാല് പേരെ കൂടി പുതുതായി അറസ്റ്റ് ചെയ്‌തിട്ടുണ്ട്. നിലവില്‍ പൊന്നാനി സ്വദേശിയായ ഫഹദ് ഉൾപ്പെടെ ഏഴ് പേരാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കേസിൽ നേരത്തെ അറസ്റ്റിലായ മാന്നാർ സ്വദേശി പീറ്ററിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഫഹദിനെ പിടികൂടിയത്. സംഘം എത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിവൈഎസ്‌പി വി.എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ABOUT THE AUTHOR

...view details