ആലപ്പുഴ:മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. വീട് ആക്രമിച്ച് അകത്തു കയറാനും യുവതിയെ പുറത്ത് എത്തിക്കാനും പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കുരട്ടിക്കാട് കോട്ടക്കൽ കടവ് പാലത്തിൽ നിന്ന് ആറ്റിലേക്കാണ് ആയുധങ്ങള്‍ കളഞ്ഞതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം; തെളിവെടുപ്പ് നടത്തി - ആലപ്പുഴ
കോട്ടക്കല്‍ പാലത്തിന് സമീപം പുഴയിലാണ് പ്രതികൾ ആയുധങ്ങൾ ഉപേക്ഷിച്ചത്. പൊലീസ് പ്രദേശത്തെത്തി തെളിവെടുപ്പ് നടത്തി
യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
ആയുധങ്ങൾ കണ്ടെടുക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോകാനായുള്ള പ്രാദേശിക സഹായത്തിന് വേണ്ട ആലോചനകൾ നടന്നത് കോട്ടക്കൽ കടവ് പാലത്തിന് സമീപമാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കൃത്യം കഴിഞ്ഞ് തിരികെ വരുന്ന വഴിയാണ് വടിവാള്, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങൾ പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് കളഞ്ഞതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.