കേരളം

kerala

ETV Bharat / state

സ്വർണ്ണക്കടത്തുകാരിയല്ല, സ്വർണമാണെന്ന് അറിയാതെയാണ് കൊണ്ടുവന്നത്: ബിന്ദു - സ്വർണക്കടത്ത് കേസ് മാന്നാർ

സ്വർണമാണെന്ന് മനസിലായപ്പോൾ മാലി വിമാനത്താവളത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും ബിന്ദു

mannar gold smuggling case  mannar gold smuggling case news  gold smuggling case mannar  alappuzha gold smuggling case  മാന്നാർ സ്വർണക്കടത്ത് കേസ്  മാന്നാർ സ്വർണക്കടത്ത് കേസ് വാർത്ത  സ്വർണക്കടത്ത് കേസ് മാന്നാർ  ആലപ്പുഴ സ്വർണക്കടത്ത് കേസ്
സ്വർണ്ണക്കടത്തുകാരിയല്ല, സ്വർണമാണെന്ന് അറിയാതെയാണ് കൊണ്ടുവന്നത്: ബിന്ദു

By

Published : Feb 24, 2021, 12:50 AM IST

Updated : Feb 24, 2021, 1:32 AM IST

ആലപ്പുഴ: താൻ സ്വർണക്കടത്തുകാരിയല്ലെന്നും സ്വർണമാണെന്ന് അറിയാതെയാണ് താൻ അത് നാട്ടിലേക്ക് കൊണ്ടുവന്നതുമെന്ന് മാന്നാർ സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ ബിന്ദു. ദുബായിൽ നിന്നും മടങ്ങിയപ്പോൾ ഭർത്താവിന്‍റെ സുഹൃത്ത് ഹനീഫ ഒരു പൊതി ഏൽപ്പിച്ചു. അത് നാട്ടിലേക്ക് എത്തിക്കുക മാത്രമാണ് താൻ ചെയ്‌തത്. എന്നാൽ അത് സ്വർണമായിരുന്നു എന്ന് തനിക്ക് അറിയില്ലായിരുന്നു.

സ്വർണ്ണക്കടത്തുകാരിയല്ല, സ്വർണമാണെന്ന് അറിയാതെയാണ് കൊണ്ടുവന്നത്: ബിന്ദു

യാത്രക്കിടെ മാലിയിൽ വെച്ച് പരിശോധിച്ചപ്പോഴാണ് തനിക്കത് മനസിലായത്. സ്വർണമാണെന്ന് മനസിലായപ്പോൾ അത് മാലി വിമാനത്താവളത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും ബിന്ദു പറഞ്ഞു. ഹനീഫ മുമ്പും പൊതികൾ തന്നെ ഏൽപ്പിച്ചിരുന്നു. ഇത് നാട്ടിൽ താൻ പലതവണ എത്തിച്ചിട്ടുണ്ടെന്നും ബിന്ദു വെളിപ്പെടുത്തി.

തട്ടിക്കൊണ്ടു പോയ സംഘത്തിൽ ശിഹാബ്, ഹാരിസ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഹനീഫയുടെ ആളുകളാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയത് മാധ്യമ വാർത്ത കണ്ടിട്ടാണ്. തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതല്ലെന്നും ബിന്ദു പറഞ്ഞു.

Last Updated : Feb 24, 2021, 1:32 AM IST

ABOUT THE AUTHOR

...view details