ആലപ്പുഴ:മാന്നാറില്‍ യുവതിയെ തട്ടി കൊണ്ട് പോയ കേസിലെ മുഖ്യ പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദ് ആണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് കാറും കസ്റ്റഡിയിലെടുത്തു. കേസിൽ നേരത്തെ അറസ്റ്റിലായ മാന്നാർ സ്വദേശി പീറ്ററിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതിയെ പിടികൂടിയത്.
മാന്നാറില്‍ യുവതിയെ തട്ടി കൊണ്ട് പോയ സംഭവം; മുഖ്യ പ്രതി അറസ്റ്റിൽ - Mannar Incident
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പൊന്നാനി സ്വദേശി ഫഹദ് ആണ് പിടിയിലായത്.
മാന്നാർ യുവതി
ഫഹദിനെ മാന്നാറിൽ എത്തിച്ചു. സ്വർണക്കടത്ത് സംഘത്തിലെ പ്രധാനികളിൽ ഒരാളാണ് ഫഹദ് എന്നാണ് പൊലീസിന് ലഭിച്ച സൂചന. ഡിവൈഎസ്പി വി. എ. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഫഹദിനെ ചോദ്യം ചെയ്താല്‍ മറ്റ് പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.