ആലപ്പുഴ: തണ്ണീര്‍മുക്കത്ത് നടപ്പാക്കുന്ന തരിശു രഹിത തണ്ണീര്‍മുക്കം പദ്ധതിയുടെ നടത്തിപ്പുകാരെ നേരിട്ട് എത്തി അഭിനന്ദിച്ച് മന്ത്രി പി.തിലോത്തമന്‍. പതിനഞ്ച് വര്‍ഷക്കാലമായി തരിശായി കിടന്ന ആറ് ഏക്കറിന് മേല്‍ വരുന്ന മങ്കുഴിക്കുരി പാടശേഖരവും അനുബന്ധ സ്ഥലങ്ങളും മുന്നൂറേളം തൊഴിലുറപ്പ് തൊഴിലാളികൾ നാല്‍പ്പത്തെട്ട് മണിക്കൂര്‍ കൊണ്ടാണ് ക്യഷി യോഗ്യമാക്കിയത്.
തരിശു രഹിത തണ്ണീര്‍മുക്കം പദ്ധതി; അഭിനന്ദനവുമായി മന്ത്രി പി.തിലോത്തമന്‍ - തരിശു രഹിത തണ്ണീര്‍മുക്കം പദ്ധതി
മങ്കുഴിക്കുരി പാടശേഖരവും അനുബന്ധ സ്ഥലങ്ങളും മുന്നൂറേളം തൊഴിലുറപ്പ് തൊഴിലാളികൾ നാല്‍പ്പത്തെട്ട് മണിക്കൂര്‍ കൊണ്ടാണ് ക്യഷി യോഗ്യമാക്കി.
തണ്ണീര്‍മുക്കം
തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്‍റെ തരിശുതഹിത പദ്ധതി പ്രകാരം അന്‍പത്തിയഞ്ച് ഏക്കറുളള പോതിമംഗലം പാടശേഖരം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ക്യഷി യോഗ്യമാക്കിയിരുന്നു. തരിശു രഹിത പുരയിടം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പുനര്‍ജനി പദ്ധതിയ്ക്കായി പഞ്ചായത്ത് പതിമൂന്ന് ലക്ഷം വകയിരുത്തിയിരുന്നു. പയര്‍, വെണ്ട, എളള്, പടവലം, ചീര, പീച്ചില്‍, വെളളരി, തക്കാളി തുടങ്ങി സമിശ്ര ക്യഷിയ്ക്കാണ് പതിനെട്ടോളം വരുന്ന കര്‍ഷകര്‍ നേതൃത്വം നൽകുന്നത്.