കേരളം

kerala

ETV Bharat / state

മംഗലാപുരം ബോട്ടപകടം: കേന്ദ്രം അന്വേഷണം കാര്യക്ഷമമാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ - Fishermen's Federation

വിഷയത്തിൽ കർണാടക സർക്കാർ ലാഘവത്തോടെയാണ് ഇടപെടുന്നതെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍.

Mangalore boat accident  മംഗലാപുരം ബോട്ടപകടം  കേന്ദ്ര സർക്കാർ അന്വേഷണം  മത്സ്യത്തൊഴിലാളി ഫെഡറേഷൻ  സിഐടിയു  കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ  Fishermen's Federation  boat accident
മംഗലാപുരം ബോട്ടപകടം: കേന്ദ്ര സർക്കാർ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ

By

Published : Apr 15, 2021, 2:38 PM IST

Updated : Apr 15, 2021, 2:56 PM IST

ആലപ്പുഴ :മംഗലാപുരം ബോട്ട് അപകടത്തില്‍ കേന്ദ്ര - കർണാടക സർക്കാരുകൾ അലംഭാവം കാണിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ. ബോട്ടപകടത്തിൽ മൂന്ന്‌ മത്സ്യതൊഴിലാളികൾ മരിക്കുകയും ഒൻപത്‌ പേരെ കാണാതാവുകയും ചെയ്തു. ഗൗരവമേറിയ വിഷയത്തിൽ കേന്ദ്ര സർക്കാർ കാര്യക്ഷമമായ അന്വേഷണം നടത്തണം. കർണാടക അതിർത്തിയിൽവച്ചാണ് അപകടം. കർണാടക സർക്കാർ ലാഘവത്തോടെയാണ് ഈ വിഷയത്തിൽ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കർണാടകയോടും കേന്ദ്ര ഏജൻസികളോടും ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാണാതായവരെ കണ്ടെത്തുന്നതിലും ബോട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിലും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. കേന്ദ്രം അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും തകർന്ന ബോട്ടിനും മത്സ്യത്തൊഴിലാളികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും പി പി ചിത്തരഞ്ജൻ ആവശ്യപ്പെട്ടു. ബേപ്പൂർ തുറമുഖത്ത് നിന്ന് 14 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ബോട്ട് മുങ്ങുകയായിരുന്നു.

Last Updated : Apr 15, 2021, 2:56 PM IST

ABOUT THE AUTHOR

...view details