ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം - ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം
പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് 14 ദിവസം കൂടി സ്വയം നിരീക്ഷിക്കണം
ആലപ്പുഴ: വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിശോധനാ ഫലം അറിയുന്നത് വരെ വീട്ടില്‍ റൂം ക്വാറന്‍റൈനില്‍ കഴിയണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് 14 ദിവസം കൂടി സ്വയം നിരീക്ഷിക്കണം.
സംസ്ഥാനത്തിന് പുറത്തു നിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കുള്‍പ്പെടെ വരുന്ന അന്തര്‍ സംസ്ഥാന യാത്രക്കാര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം കയ്യില്‍ കരുതണം. പരിശോധന നടത്താത്തവര്‍ സംസ്ഥാനത്തെത്തിയ ഉടന്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഫലം അറിയുന്നതു വരെ റൂം ക്വാറന്‍റൈനിൽ കഴിയണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിക്കണം. ടെസ്റ്റ് ചെയ്യാത്ത പക്ഷം 14 ദിവസം മുറിയ്ക്കുള്ളില്‍ ക്വാറന്‍റൈയിനില്‍ കഴിയണം. ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ പരിശോധന നടത്തുവാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.