ലൈഫ് മിഷൻ; ശിശുപാലന് നല്‍കിയത് പുതു ജീവിതം
സർക്കാർ സഹായത്തില്‍ വീട് പണി ആരംഭിച്ചപ്പോള്‍ തൊണ്ടയില്‍ ബാധിച്ച ക്യാന്‍സര്‍ വെല്ലുവിളിയായി. ശബ്‌ദം നഷ്‌ടമായെങ്കിലും ജീവിത സ്വപ്നമായ സ്വന്തം വീട് യാഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ് ശിശുപാലൻ.
വീട്
ആലപ്പുഴ; രണ്ട് പെൺമക്കളുടെ വിവാഹം നടത്താൻ സമ്പാദ്യമെല്ലാം വിറ്റു. ഏഴു വര്‍ഷമായി പ്ലാസ്റ്റിക് കൊണ്ട് കെട്ടിപ്പൊക്കിയ ഷെഡില്‍ മഞ്ഞും മഴയുമേറ്റ് കഴിയുകയാണ് പുന്നപ്ര പഞ്ചായത്തില്‍ പുത്തന്‍ വളപ്പ് അമ്പിളി ഭവനില്‍ ശിശുപാലൻ. ഇനിയെന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ജീവിതത്തിലേക്ക് കൈപിടിച്ച് സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരും പഞ്ചായത്തും ഒത്തുചേർന്നപ്പോൾ ശിശുപാലന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.
Last Updated : Jan 16, 2020, 11:52 AM IST