ആലപ്പുഴ: അമ്പലപ്പുഴയില്‍ മൊബൈല്‍ കടയില്‍ മോഷണം. അമ്പലപ്പുഴ പ്ലാക്കുടി ഷോപ്പിങ്ങ് കോപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന ഷംനാദിന്‍റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ പ്ലസ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മോഷണം നടന്നത്. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ എന്ന വ്യാജേന കടയില്‍ എത്തിയ ആൾ കടയില്‍ നിന്നും മൊബൈലുമായി കടന്ന് കളഞ്ഞു.
മൊബൈല്‍ കടയില്‍ മോഷണം; കള്ളന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ - alappuzha mobile theft
മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ എന്ന വ്യാജേന കടയില്‍ എത്തിയ ആൾ കടയില്‍ നിന്നും മൊബൈലുമായി കടന്ന് കളയുകയായിരുന്നു.
അമ്പലപ്പുഴയില്‍ മൊബൈല്‍ കടയില്‍ മോഷണം
ഇയാള്‍ തന്‍റെ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇവിടെ നല്‍കിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് ഇത് തിരിച്ച് വാങ്ങാന്‍ എത്തിയ സമയത്തായിരുന്നു വിദഗ്‌ധമായി മോഷണം നടത്തിയത്. കടയുടമ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ മറ്റൊരാളില്‍ നിന്നും മൊബൈല്‍ കവര്‍ന്നതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. കടയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.
Last Updated : Sep 26, 2020, 4:28 PM IST