ആലപ്പുഴ :പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ അർദ്ധ നഗ്ന ഫോട്ടോ മൊബൈൽ ഫോൺ വഴി പ്രചരിപ്പിച്ച യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ഇരമത്തൂർ കണ്ണമ്പള്ളിൽ വീട്ടിൽ ദിനേശിന്‍റെ മകൻ ഹരികൃഷ്ണനെ(21)യാണ് മാന്നാർ പൊലീസ് പിടികൂടിയത്. പ്രണയം നടിച്ചു മെസേജുകൾ അയക്കുക വഴി പെൺകുട്ടിയെ വശീകരിച്ചു സാമൂഹിക മാധ്യമം വഴി കൈക്കലാക്കിയ നഗ്ന ഫോട്ടോകളാണ് പ്രതി മറ്റുള്ളവർക്ക് അയച്ചു കൊടുത്തത്.
പോക്സോ കേസിൽ ഒളിവിലായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്‌തു - യുവാവിനെ അറസ്റ്റ് ചെയ്തു
മാന്നാർ ഇരമത്തൂർ കണ്ണമ്പള്ളിൽ വീട്ടിൽ ദിനേശിന്‍റെ മകൻ ഹരികൃഷ്ണനെ(21)യാണ് മാന്നാർ പൊലീസ് പിടികൂടിയത്.
പോക്സോ കേസിൽ ഒളിവിലായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു
ഒളിവിലായിരുന്ന പ്രതിയെ മാന്നാർ ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ എസ്ഐ കെ.എൽ.മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജ, പ്രമോദ്, സിപിഒ മാരായ ഹാഷിം, അരുൺ പാലയൂഴം, സിദ്ധിഖ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഐടി ആക്ട്, പോക്സോ ആക്ട് എന്നീ വകുപ്പുകൾ ആണ് പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.