ആലപ്പുഴ: ഷൂട്ടിങ് പഠിക്കാൻ നടൻ മമ്മൂട്ടി ചേർത്തലയിലെ റൈഫിൾ ക്ലബിലെത്തി. ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിന് സമീപത്തുള്ള റൈഫിൾ ക്ലബിലാണ് ഷൂട്ടിങ് പഠിക്കാൻ മമ്മൂട്ടിയെത്തിയത്. വിദ്യാർഥികളടക്കം വലിയ ജനക്കൂട്ടമാണ് പ്രിയ നടനെ നേരിട്ട് കാണാനെത്തിയത്.
ഷൂട്ടിങ് പഠിക്കാൻ നടൻ മമ്മൂട്ടി റൈഫിൾ ക്ലബില്‍
റൈഫിൾ ക്ലബിലെ അംഗത്വം ക്ലബ് പ്രസിഡന്‍റ് കൂടിയായ ജില്ലാ കലക്‌ടർ എം.അഞ്ജനയിൽ നിന്ന് മമ്മൂട്ടി ഏറ്റുവാങ്ങി.
റൈഫിൾ ക്ലബിലെ അംഗത്വം ക്ലബ് പ്രസിഡന്‍റ് കൂടിയായ ജില്ലാ കലക്‌ടർ എം.അഞ്ജനയിൽ നിന്ന് മമ്മൂട്ടി ഏറ്റുവാങ്ങി. തുടര്‍ന്ന് ഷൂട്ടിങ് റേഞ്ചിൽ അഞ്ച് റൗണ്ട് വെടിയുതിർത്തു. സിനിമയിൽ കൃത്യമായി വെടിവെക്കുന്നതിന് പിന്നിൽ രഞ്ജി പണിക്കരാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു. വൈസ് പ്രസിഡന്‍റുമാരായ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, എ.സി.ശാന്തകുമാർ, റൈഫിൾ ക്ലബ് സെക്രട്ടറി കിരൺ മാർഷൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പരിശീലനത്തിന്‍റെ ഭാഗമായി വീണ്ടും ചേർത്തലയിൽ വരുമെന്ന് ഉറപ്പുനൽകിയാണ് മമ്മൂട്ടി മടങ്ങിയത്.