ആലപ്പുഴ : പ്രളയബാധിതർക്കായി റാമോജി ഗ്രൂപ്പ് നിർമിച്ച് നൽകിയ ഭവനങ്ങളുടെ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ 'ഈനാട്' ദിനപത്രം മാനേജിങ് ഡയറക്ടർ ചെറുകുറി കിരൺ കാണികളുമായി സംവദിച്ചത് കേരളത്തിന്‍റെ മാതൃഭാഷയിലാണ്. ജന്മം കൊണ്ട് തെലുഗ് ദേശക്കാരനായ അദ്ദേഹം മലയാളത്തിൽ പ്രസംഗിക്കാൻ തുടങ്ങിയതോടെ വേദിയിൽ നിന്ന് കരഘോഷമുയർന്നു. പൂർണമായും മലയാളത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ശ്രദ്ധാപൂർവ്വം അദ്ദേഹത്തിന് കാതോർത്തു. പ്രഭാഷണത്തിന് ശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ചതും മലയാളത്തിൽ തന്നെ. മലയാളത്തിലുള്ള അദ്ദേഹത്തിന്‍റെ വാക്കുകൾ ഏറെ കൗതുകമായാണ് താൻ ശ്രവിച്ചതെന്ന് വേദിയിലിരുന്ന ധനമന്ത്രി തോമസ് ഐസക്കിനോടും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനോടും മുഖ്യമന്ത്രി സൂചിപ്പിക്കുകയും ചെയ്തു.
മലയാളത്തിൽ മനം തുറന്ന് 'ഈനാട്' എംഡി ചെറുകുറി കിരൺ
റാമോജി ഗ്രൂപ്പിന്‍റെ ലക്ഷ്യവും സഹായ ഹസ്തവുമായി എത്തുവാനുള്ള സാഹചര്യവും പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചതും മലയാളത്തിലായിരുന്നു എന്നത് കാണികളിൽ കൗതുകം പടർത്തി.
മലയാളത്തിൽ മനം തുറന്ന് 'ഈനാട്' എംഡി ചെറുകുരി കിരൺ
റാമോജി ഗ്രൂപ്പിന്‍റെ ലക്ഷ്യവും സഹായ ഹസ്തവുമായി എത്തുവാനുള്ള സാഹചര്യവും പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചതും മലയാളത്തിലായിരുന്നു എന്നത് കാണികളിൽ കൗതുകം പടർത്തി. വേദിയിലുള്ള വിശിഷ്ടാതിഥികളെ അഭിവാദ്യം ചെയ്ത് കൊണ്ട് അദ്ദേഹത്തിന്‍റെ വാക്കുകൾ അവസാനിച്ചപ്പോൾ വീണ്ടും വേദിയിൽ നിന്ന് കരഘോഷമുയർന്നു.
Last Updated : Feb 10, 2020, 6:18 AM IST