കേരളം

kerala

ETV Bharat / state

മാന്നാറിലെ സ്വർണക്കടയില്‍ തീപിടിത്തം - jewellery shop mannar

വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഞായറാഴ്‌ചയായതിനാൽ കട അവധിയായിരുന്നു.

മാന്നാറിലെ സ്വർണക്കടയില്‍ തീപിടിത്തം

By

Published : Jul 28, 2019, 9:26 PM IST

Updated : Jul 28, 2019, 10:28 PM IST

ആലപ്പുഴ: ചെങ്ങന്നൂര്‍ മാന്നാർ ടൗണിലെ സ്വർണക്കടയിൽ വൻ തീപിടിത്തം. പരുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുളിമൂട്ടിൽ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. കട പൂർണമായി കത്തി നശിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് ഒട്ടേറെ വ്യാപാരസ്ഥാപങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് തീ പടരാത്തത് മൂലം വന്‍ ദുരന്തം ഒഴിവായി.

മാന്നാറിലെ സ്വർണക്കടയില്‍ തീപിടിത്തം

വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഞായറാഴ്‌ചയായതിനാൽ കട അവധിയായിരുന്നു. കടക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസുമെത്തി തീയണക്കാൻ ശ്രമം തുടങ്ങി. മണിക്കൂറുകളോളം നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണക്കാന്‍ സാധിച്ചത്.

Last Updated : Jul 28, 2019, 10:28 PM IST

ABOUT THE AUTHOR

...view details