ആലപ്പുഴ: ആര്‍എസ്‌എസ് പിന്തുടരുന്നത് ഹിറ്റ്ലറുടെയും മുസോളിനിയുടെയും ആശയങ്ങളെന്ന് എം.സ്വരാജ് എംഎല്‍എ. തനിക്കിഷ്‌ടമില്ലാത്തവരെ ഉന്മൂലനം ചെയ്യുകയെന്ന ഹിറ്റ്ലറുടെ നയമാണ് ആര്‍എസ്‌എസ് സ്വീകരിച്ചത്. മുസോളിനിയുടെ സംഘടന രീതിയും ഹിറ്റ്ലറുടെ ആശയവുമാണ് അവർ സ്വാംശീകരിച്ചത്. മുസ്ലിം, ക്രിസ്ത്യൻ, കമ്യൂണിസ്റ്റ് എന്നീ മൂന്ന് വിഭാഗങ്ങൾ ഇന്ത്യയുടെ ആഭ്യന്തര ഭീഷണിയാണെന്ന് ആര്‍എസ്‌സ് നേതാവായിരുന്ന ഗോൾവൽക്കര്‍ എഴുതിയ 'വിചാരധാര'യിൽ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ആര്‍എസ്‌എസ് പിന്തുടരുന്നത് ഹിറ്റ്ലറുടെയും മുസോളിനിയുടെയും ആശയങ്ങള്‍: എം.സ്വരാജ് - ചേർത്തല ശ്രീനാരായണ ഹയർ സെക്കന്‍ററി സ്‌കൂൾ ഓഡിറ്റോറിയം
തനിക്കിഷ്‌ടമില്ലാത്തവരെ ഉന്മൂലനം ചെയ്യുകയെന്ന ഹിറ്റ്ലറുടെ നയമാണ് ആര്‍എസ്‌എസ് സ്വീകരിച്ചതെന്നും എം.സ്വരാജ് എംഎല്‍എ
ആര്‍എസ്‌എസിന്‍റെ മാതാപിതാക്കൾ ഹിറ്റ്ലറും മുസോളിനിയുമെന്ന് എം.സ്വരാജ്
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേർത്തല ശ്രീനാരായണ ഹയർ സെക്കന്‍ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെജിഒഎ ജില്ലാ പ്രസിഡന്‍റ് ആർ.രാജീവ് അധ്യക്ഷനായി. സെക്രട്ടറി സി.കെ.ഷിബു, എ.എ. ബഷീർ തുടങ്ങിയവര്‍ സംസാരിച്ചു.