ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് വിജയം സുനിശ്ചിതമാണെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം അപ്രതീക്ഷിതമാണെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സർവ്വ സജ്ജമാണ്. എൽഡിഎഫ് സർക്കാരിനെതിരെ വലിയ വികാരമാണുള്ളത്. അതുകൊണ്ട് തന്നെ കുട്ടനാട്ടിൽ യു.ഡി.എഫിന് വിജയ സാധ്യത ഉറപ്പാണെന്നും എം. ലിജു പറഞ്ഞു.
കുട്ടനാട്ടിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് എം ലിജു - ആലപ്പുഴ
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എം ലിജു

കുട്ടനാട്ടിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് എം ലിജു
കുട്ടനാട്ടിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമെന്ന് എം ലിജു
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ മുന്നണിക്കെതിരും യുഡിഎഫിന് അനുകൂലവുമാണ്. ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഇടതുപക്ഷ മുന്നണിക്കെതിരെയുള്ളതെന്നും ലിജു പറഞ്ഞു. കേരളാ കോൺഗ്രസിലെ നിലവിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള പ്രാപ്‌തി ഐക്യജനാധിപത്യമുന്നണി നേതൃത്വത്തിനുണ്ട്. അത് സമയബന്ധിതമായി പരിഹരിക്കപ്പെടുമെന്നും ലിജു വ്യക്തമാക്കി.
Last Updated : Sep 5, 2020, 6:43 PM IST