ആലപ്പുഴ : ആലപ്പുഴ ബൈപ്പാസില്‍ വാഹനാപകടം. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മിനി ലോറി മറിഞ്ഞു. വ്യാഴാഴ്‌ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ഈ സമയം ഡ്രൈവറും സഹായിയുമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.
ആലപ്പുഴ ബൈപ്പാസില്‍ മിനി ലോറി മറിഞ്ഞ് അപകടം ; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും അത്ഭുതരക്ഷപ്പെടല്‍ - visuals of lorry accident at alappuzha bypass today
ആലപ്പുഴ ബൈപ്പാസില്‍ വ്യാഴാഴ്‌ച പുലർച്ചെ 5 മണിയോടെ മിനി ലോറി മറിഞ്ഞു
![ആലപ്പുഴ ബൈപ്പാസില്‍ മിനി ലോറി മറിഞ്ഞ് അപകടം ; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും അത്ഭുതരക്ഷപ്പെടല്‍ alappuzha latest news accident in alappuzha bypass mini lorry accident in alappuzha bypass today mini lorry accident alappuzha bypass ആലപ്പുഴ ബൈപാസിൽ മിനി ലോറി മറിഞ്ഞു ആലപ്പുഴ ബൈപാസിൽ വാഹനാപകടം visuals of lorry accident at alappuzha bypass today ആലപ്പുഴ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16009448-thumbnail-3x2-accident.jpg)
ആലപ്പുഴ ബൈപാസിൽ മിനി ലോറി മറിഞ്ഞു
ആലപ്പുഴ ബൈപ്പാസിൽ മിനി ലോറി മറിഞ്ഞു
എന്നാൽ ഇരുവരും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എതിരെ വന്ന വാഹനത്തിന്‍റെ ലൈറ്റ് കണ്ണിൽ പതിച്ചപ്പോൾ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്നാണ് ഡ്രൈവർ പറയുന്നത്. ശക്തമായ മഴയിൽ റോഡില്‍ വെള്ളം കിടക്കുന്നത് മൂലം ഇവിടെ അപകടങ്ങൾ പതിവാണ്.