ആലപ്പുഴ: എഫ്‌സിഐ ഗോഡൗണിലേക്ക് വന്ന ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കലവൂർ ജങ്ഷന് സമീപം ദേശീയപാതയിലാണ് ലോറി മറിഞ്ഞത്. 100 ടൺ അരിയാണ് അപകട സമയം ലോറിയിലുണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ലോറിയുടെ ടയർ പൊട്ടിയതാണ് നിയന്ത്രണം വിട്ട് മറിയാൻ കാരണം.
ആലപ്പുഴയിൽ അരി ലോറി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു - latest lock down
കലവൂർ ജങ്ഷന് സമീപം ദേശീയപാതയിലാണ് ലോറി മറിഞ്ഞത്. ആലപ്പുഴ എഫ്‌സിഐ ഗോഡൗണിലേക്ക് വന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്
ആലപ്പുഴയിൽ അരി ലോറി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കാലടിയിലെ മില്ലിൽ നിന്ന് ആലപ്പുഴ എഫ്‌സിഐ ഗോഡൗണിലേക്ക് വന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഉടന്‍ തന്നെ പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. ലോക്ക് ഡൗണ്‍ ആയിരുന്നതിനാല്‍ നിത്തില്‍ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. തൊഴിലാളികളും നാട്ടുകാരും ചേർന്ന് അരി മറ്റൊരു ലോറിയിലേക്ക് മാറ്റി. തുടർന്ന് ക്രൈൻ ഉപയോഗിച്ച് ലോറി റോഡിൽ നിന്നും മാറ്റുകയായിരുന്നു. ലോറി റോഡിന്‍റെ ഒരുവശത്തേക്ക് മറിഞ്ഞതിനാൽ ഗതാഗതം തടസപ്പെട്ടില്ല.