ആലപ്പുഴ:'ലോകമേ തറവാട് ' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചിത്ര പ്രദര്‍ശന പരിപാടി സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരിയും ബിനാലെ ഫൗണ്ടര്‍ മെമ്പര്‍ ബോസ് കൃഷ്ണമാചാരിയുമായി ചര്‍ച്ച നടത്തി. ഫെബ്രുവരി 15 മുതലാണ് ആലപ്പുഴയില്‍ ചിത്രകലാ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശന പരിപാടിയില്‍ ലോകത്തിന്‍റെ വിവിധ കോണില്‍ നിന്നുള്ള 200 മലയാളി കലാകാരന്മാര്‍ പങ്കെടുക്കും. മുസിരിസ് ബിനാലെ- ആലപ്പുഴ പൈതൃക പദ്ധതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
'ലോകമേ തറവാട് ' ചിത്രകലാ പ്രദര്‍ശനം ഫെബ്രുവരി 15 മുതല്‍ - കെ.ജി രാജേശ്വരി
പ്രദര്‍ശന പരിപാടിയില്‍ ലോകത്തിന്‍റെ വിവിധ കോണില്‍ നിന്നുള്ള 200 മലയാളി കലാകാരന്മാര്‍ പങ്കെടുക്കും
ഗുജറാത്തി സ്ട്രീറ്റ് ഉള്‍പ്പെടെ ജില്ലയിലെ അഞ്ച് പ്രധാന വേദികളാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മൂന്നു മാസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന പരിപാടിയില്‍ ചിത്ര, ശില്പകലാ പ്രദര്‍ശനങ്ങള്‍ക്കു പുറമേ സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. പരിപാടിക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജേശ്വരിയും പറഞ്ഞു. വൈസ് പ്രസിഡന്‍റ് ദലീമ ജോജോ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആര്‍ റിയാസ്, ടി എസ് താഹ തുടങ്ങിയവരും കൂടിക്കാഴ്ച്ചയില്‍ ഒപ്പമുണ്ടായിരുന്നു.