തദ്ദേശഭരണ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു - ആലപ്പുഴ
തെരഞ്ഞെടുപ്പിൽ 85.23 ശതമാനം പേർ വോട്ട് ചെയ‌്തതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ
ആലപ്പുഴ:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ പത്ത് മണിയോടെ ആരംഭിച്ചു. തെരഞ്ഞെടുപ്പിൽ 85.23 ശതമാനം പേർ വോട്ട് ചെയ‌്തതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ അഞ്ചിടത്താണ് ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കായംകുളം നഗരസഭയിലെ വെയർഹൗസ് വാർഡ്, ചേർത്തല നഗരസഭയിലെ ടി ഡി അമ്പലം വാർഡ്, കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ മുത്തുപറമ്പ് വാർഡ്, പാലമേൽ ഗ്രാമപഞ്ചായത്തിലെ മുകുളവിള വാർഡ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാർ ഡിവിഷൻ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.