ആലപ്പുഴ: ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം അഡ്വ. എം. ലിജു രാജിവച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. ജില്ലയിലെ പരാജയത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്താണ് രാജിവെക്കുന്നതെന്ന് എം ലിജു രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ ഒൻപത് മണ്ഡലങ്ങളിൽ എട്ടിടത്തും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയായി എച്ച് സലാമിനെതിരെ മത്സരിച്ച ലിജു ഉൾപ്പെടെ എട്ട് യുഡിഎഫ് സ്ഥാനാർഥികളും ജില്ലയിൽ പരാജയപ്പെട്ടിരുന്നു.
യുഡിഎഫിന്‍റെ പരാജയം: എം.ലിജു ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു - LIJU resigned from DCC President
ആലപ്പുഴയിലെ ഒൻപത് മണ്ഡലങ്ങളിൽ എട്ടിടത്തും കോൺഗ്രസ് പരാജയപ്പെട്ട സാഹചര്യത്തിലാണ് രാജി നൽകിയത്.
യുഡിഎഫിന്‍റെ പരാജയം: ഡിസിസി അധ്യക്ഷ സ്ഥാനം എം ലിജു രാജിവെച്ചു
ഇത് മൂന്നാം തവണയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി ലിജു പരാജയപ്പെടുന്നത്. 2011ൽ അമ്പലപ്പുഴയിലും 2016ൽ കായംകുളത്തും ലിജു യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചിരുന്നെങ്കിലും എൽഡിഎഫ് സ്ഥാനാർഥികളായി മത്സരിച്ച ജി സുധാകരനോടും അഡ്വ. യു പ്രതിഭയോടും പരാജയം ഏറ്റുവാങ്ങിയിരുന്നു.