ആലപ്പുഴ: സ്വന്തമായി വീടെന്ന സാധാരണക്കാരന്‍റെ സ്വപ്‌നം യാഥാർഥ്യമാക്കാൻ ലൈഫ് പദ്ധതിയിലൂടെ സാധിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി വേണുഗോപാൽ. സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട മിഷനായ ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനു മുന്നോടിയായി അമ്പലപ്പുഴ ബ്ലോക്ക് തല കുടുംബ സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വീടില്ലാത്ത രണ്ടു ലക്ഷം ആളുകൾക്ക് വീട് നൽകുന്നു എന്നത് ചെറിയ കാര്യമല്ല. ജില്ലയിൽ 13767 പേർക്ക് വീടുകൾ നൽകുന്നു. ഇതിന്‍റെ ജില്ലാതല പ്രഖ്യപനം 18 ന് നിർവഹിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
വീട് എന്ന സാധാരണക്കാരന്‍റെ സ്വപ്‌നം യാഥാർഥ്യമാക്കാൻ ലൈഫ് പദ്ധതിയിക്ക് കഴിഞ്ഞു : ജി വേണുഗോപാൽ - ജി വേണുഗോപാൽ
ആലപ്പുഴ ജില്ലയില്‍ 13767 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും.
വീട് എന്ന സാധാരണക്കാരന്‍റെ സ്വപ്‌നം യാഥാർഥ്യമാക്കാൻ ലൈഫ് പദ്ധതിയിലൂടെ സാധിച്ചു : ജി വേണുഗോപാൽ
ജില്ലയിലെ 1384 വാർഡുകളിൽ നിന്നും ഓരോ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തിയായിരിക്കും പരിപാടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ എം ജുനൈദ് അധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തനം കാഴ്‌ച്ചവെച്ച ഗ്രാമപഞ്ചായത്തുകളെയും നിർവ്വഹണ ഉദ്യോഗസ്ഥരെയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഫലകം നൽകി ആദരിച്ചു.
TAGGED:
ജി വേണുഗോപാൽ