ആലപ്പുഴ: ലൈഫ് മിഷന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് തല സംഗമത്തിനു തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍റെ ഗുണഭോക്താക്കൾക്കു വേണ്ടി ആര്യാട് ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം സംഘടിപ്പിച്ചത്. പദ്ധതിയുടെ സംസ്ഥാന തലത്തിൽ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനു മുന്നോടിയായായിരുന്നു സംഗമം.
ലൈഫ് മിഷൻ; ജില്ലയിലെ ബ്ലോക് തല സംഗമത്തിന് തുടക്കം - government
വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിൽ നിന്നും ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന ആത്മസംതൃപ്തിയാണ് സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നതെന്നു സംഗമം ഉദ്ഘാടനം ചെയ്ത അഡ്വ. എ. എം ആരിഫ് എം. പി പറഞ്ഞു
ആര്യാട് ബ്ലോക്ക് പരിധിയിൽ പദ്ധതിക്കായി 55 കോടി 92 ലക്ഷം രൂപ വിലയിരുത്തിയതിൽ മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ, ആര്യാട് തുടങ്ങിയ നാല് പഞ്ചായത്തുകളിലായി 1398 കുടുംബങ്ങൾക്കാണ് ലൈഫ് വീടുകൾ അനുവദിച്ചത്. നിലവിൽ 1100 വീടുകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞപ്പോൾ നാല് ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും നൽകിയത്. 842 പേരാണ് സംഗമത്തിൽ പങ്കെടുത്തത്.
വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിൽ നിന്നും ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന ആത്മസംതൃപ്തിയാണ് സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നതെന്നു സംഗമം ഉദ്ഘാടനം ചെയ്ത അഡ്വ. എ. എം ആരിഫ് എം. പി പറഞ്ഞു. എല്ലാവർക്കും വീട് എന്നതു വലിയൊരു മുന്നേറ്റമാണ്. വിവിധ രംഗങ്ങളിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങൾ എല്ലാവർക്കും അഭിമാനിക്കാവുന്നതാണ്. നാടിന്റെ നന്മക്കു വേണ്ടി നിൽക്കുന്നതുകൊണ്ടാണ് കേരളം രാജ്യത്തു ഒന്നാം സ്ഥാനതു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.