ആലപ്പുഴ: കേരള സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലാതലസംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ശനിയാഴ്‌ച നടക്കും. ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക . വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. വീടിനൊപ്പം മാന്യമായ ജീവിതവും വിഭാവനം ചെയ്യുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷന്‍.
ലൈഫ് മിഷന്‍ ജില്ലാതല സംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ശനിയാഴ്‌ച
വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും.
പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ വീടുകള്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി ഏറ്റെടുത്തതും പൂര്‍ത്തിയാക്കിയതും ആലപ്പുഴ മുനിസിപ്പാലിറ്റിയാണ്. 2870 വീടുകള്‍ ഏറ്റെടുത്തതില്‍ 2364 വീടുകള്‍ പൂര്‍ത്തീകരണത്തില്‍ എത്തി. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും അധികം വീടുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്താണ്. 447 വീടുകള്‍ ഏറ്റെടുത്തതില്‍ 394 വീടുകള്‍ പൂര്‍ത്തീകരിച്ചു.
ലൈഫ് മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഫ്ലാറ്റുകളാണ് പ്രധാനമായും നിര്‍മിക്കുന്നത്. കൂടാതെ മൂന്ന് സെന്‍റ് ഭൂമി ലഭ്യമാക്കി വീട് നിര്‍മിച്ച് നല്‍കുന്നുമുണ്ട്. സംസ്ഥാനത്ത് 10 ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണം ഈ മാസം ആരംഭിക്കും. ജില്ലയില്‍ ആലപ്പുഴ പറവൂരില്‍ നിര്‍മിക്കുന്ന 165 കുടുംബങ്ങള്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയനിര്‍മ്മാണവും ഈ മാസം ആരംഭിക്കും. പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണം സെപ്റ്റംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. ഇതുകൂടാതെ ജില്ലയില്‍ ഏഴ് പ്ലോട്ടുകള്‍ കൂടി ഭവന സമുച്ചയ നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്.