കേരളം

kerala

By

Published : Jan 12, 2020, 1:28 AM IST

ETV Bharat / state

വികസനത്തില്‍ സര്‍ക്കാര്‍ രാഷ്‌ട്രീയം കലര്‍ത്തുന്നില്ലെന്ന് ആര്‍.രാജേഷ് എം.എല്‍.എ

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് തല ലൈഫ് മിഷന്‍ കുടുംബ സംഗമവും അദാലത്തും എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു.

LIFE_MISSION_MAVELIKKARA_FAMILY_MEET  ലൈഫ് മിഷന്‍ വാര്‍ത്തകള്‍  ആലപ്പുഴ വാര്‍ത്തകള്‍  life mission news  alappuzha news
വികസനത്തില്‍ സര്‍ക്കാര്‍ രാഷ്‌ട്രീയം കലര്‍ത്തുന്നില്ലെന്ന് ആര്‍.രാജേഷ് എം.എല്‍.എ

ആലപ്പുഴ: വികസന പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് കക്ഷി-രാഷ്ട്രീയത്തിന് അതീതമായ നടപടികളെന്ന് ആര്‍.രാജേഷ് എം.എല്‍.എ. സാധാരണക്കാരന്‍റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അര്‍ഹതയും മനുഷ്യത്വവുമാണ് സര്‍ക്കാര്‍ മാനദണ്ഡമാക്കുന്നത്. സര്‍ക്കാരിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ലൈഫ് മിഷന്‍ പോലെയുള്ള പദ്ധതികള്‍ യാതൊരു വിവേചനവുമില്ലാതെ സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിലേക്കും തുല്യതയോടെ എത്തിക്കാനായതെന്നും എം.എല്‍.എ പറഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് തല ലൈഫ് മിഷന്‍ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.

വികസനത്തില്‍ സര്‍ക്കാര്‍ രാഷ്‌ട്രീയം കലര്‍ത്തുന്നില്ലെന്ന് ആര്‍.രാജേഷ് എം.എല്‍.എ

ഗ്രാമപഞ്ചായത്തുകളേയും പദ്ധതി നിര്‍വഹണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരേയും സമ്മേളനത്തില്‍ എം.എല്‍.എ ആദരിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുള്ള ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാര്‍, തെക്കേക്കര, തഴക്കര പഞ്ചായത്തുകളില്‍, ലൈഫ് പദ്ധതിയില്‍പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തുമാണ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്നത്. ബ്ലോക്ക് പഞ്ചായത്ത് വഴി തെരഞ്ഞെടുക്കപ്പെട്ട 789 ഗുണഭോക്താക്കളില്‍ 616 പേര്‍ക്കും വീട് നിര്‍മിച്ചു നല്‍കിക്കൊണ്ട് മാവേലിക്കര ബ്ലോക്ക് വലിയ മുന്നേറ്റമാണ് ലൈഫ് മിഷനില്‍ നടത്തിയത്. ആകെ 18,05,89,719 രൂപയാണ് ചെലവഴിച്ചത്. ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 235 ല്‍ 233 കുടുംബങ്ങള്‍ക്കും രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 381 ല്‍ 327 കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചു നല്‍കി. ഇതിന് പുറമേ പിഎം എവൈയില്‍ 20ഉം, റീബില്‍ഡില്‍ 36 വീടുകളും പൂര്‍ത്തീകരിച്ചു.

ലൈഫ് ഗുണഭോക്താക്കള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സിവില്‍ സപ്ലൈസ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐടി, ലീഡ് ബാങ്ക്, ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ വഴി ലഭ്യമാകുന്ന അന്‍പതോളം സൗജന്യ സേവനങ്ങളുടെ ഉറപ്പാക്കലും, വീട് നിര്‍മ്മാണത്തിനാവശ്യമായ പെയിന്‍റ്, ടൈല്‍സ്, സാനിറ്ററി, ഇലക്ട്രിക്കല്‍ സാമഗ്രികള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനുള്ള സ്റ്റാളുകളും അദാലത്തുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ രഘുപ്രസാദ് സമ്മേളനത്തില്‍ അധ്യക്ഷനായി.

ABOUT THE AUTHOR

...view details