കേരളം

kerala

ETV Bharat / state

തദ്ദേശഭരണ സ്ഥാപനങ്ങളിലെ കോടതി കേസുകൾ; പ്രത്യേക സംവിധാനം വേണമെന്ന് നിയമസഭാ സമിതി - ആലപ്പുഴ

അഴിമതി നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നില്ലെന്നും ഇത്തരക്കാര്‍ വീണ്ടും സര്‍വീസില്‍ തുടരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടി.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ കോടതി കേസുകൾ നോക്കാൻ പ്രത്യേക സംവിധാനം വേണം; നിയമസഭ സമിതി

By

Published : Aug 31, 2019, 8:09 AM IST

ആലപ്പുഴ: തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കോടതി കേസുകളും മറ്റും അവലോകനം ചെയ്യാൻ പ്രത്യേക സംവിധാനം നടപ്പാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് ലോക്കൽ ഫണ്ട് അക്കൗണ്ട് സംബന്ധിച്ച നിയമസഭാ സമിതി. വിവിധ തലങ്ങളിൽ പഞ്ചായത്തുകൾ നടത്തുന്ന കേസുകൾ കോടതികളിൽ പരാജയപ്പെടുന്നത് ശ്രദ്ധയിൽപ്പെടുത്തിയ സമിതി ഇക്കാര്യത്തിൽ പഞ്ചായത്ത് ഉപഡയറക്ടർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. പഞ്ചായത്ത് ഉപഡയറക്ടർ തലത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ നിയന്ത്രിക്കാൻ ഇപ്പോഴുള്ള സംവിധാനം അപര്യാപ്തമാണെന്ന് സുരേഷ് കുറപ്പ് അധ്യക്ഷനായ സമിതി നിരീക്ഷിച്ചു.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ കോടതി കേസുകൾ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണം; നിയമസഭാ സമിതി

വ്യാജ രസീത് ഉപയോഗിച്ച് 1.30 ലക്ഷം രൂപ പിരിച്ചെടുത്ത ക്ലർക്കിനെതിരെയുള്ള കേസ്, പ്രതി പണം തിരിച്ചടച്ചെന്ന കാരണത്താൽ പിൻവലിച്ച മാരാരിക്കുളം തെക്ക് പഞ്ചായത്തിന്‍റെ നടപടി നിയമാനുസൃതമല്ല. അത്തരമൊരു നടപടി ശുപാർശ ചെയ്യാൻ പഞ്ചായത്ത് ഭരണസമിതിക്ക് അധാകരമില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. യഥാർഥത്തിൽ ആ സമതിക്ക് എതിരെയാണ് കേസ് എടുക്കേണ്ടതെന്നും സുരേഷ് കുറുപ്പ് അഭിപ്രായപ്പെട്ടു. ജോലി ചെയ്ത എല്ലാ പഞ്ചായത്തുകളിലും എല്ലാ പദ്ധതികളിലും അഴിമതി നടത്തിയ വില്ലേജ് എക്സ്റ്റഷൻ ഓഫീസർ ഇന്നും ജോലിയിൽ തുടരുന്നതിലുള്ള അസ്വഭാവികതയും സമതി നിരീക്ഷിച്ചു. ഇയാൾക്കെതിരെയുള്ള കേസുകളുടെ സ്ഥിതി വിവരം അടിയന്തരമായി സമിതിക്ക് ലഭ്യമാക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടുന്നയാൾക്കെതിരെ ഭരണസമതികൾ പൊലീസിൽ പരാതി നൽകാത്തത് എന്താണെന്ന് സമതി ചോദിച്ചു. ഇയാൾക്കെതിരെ ഇന്നുതന്നെ നടപടിയെടുക്കാന്‍ പൊലീസില്‍ വിവരം അറിയിക്കണമെന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമിതി നിർദേശം നൽകി.

സമിതി തെളിവെടുപ്പിൽ എംഎൽഎമാരായ തോമസ് ചാണ്ടി, പിടി തോമസ്, ടിഎ അഹമ്മദ് കബീർ, കെവി വിജയദാസ്, അനിൽ അക്കര എന്നിവരും നിയമസഭ, ലോക്കൽ ഓഡിറ്റ് ഫണ്ട് ജീവനക്കാർ എന്നിവരും വിവിധ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ABOUT THE AUTHOR

...view details