ആലപ്പുഴ:Aroor By Election: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനിലക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥി അനന്ദു രമേശന് ചരിത്ര വിജയം. 10063 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 23751 വോട്ടുകൾ നേടിയാണ് അനന്ദു വിജയിച്ചത്. ആദ്യ റൗണ്ടിൽ തന്നെ അനന്ദു വിജയം ഉറപ്പിച്ചിരുന്നു.
LDF Won: ആകെ 11 റൗണ്ടുകളാണ് ഉണ്ടായിരുന്നത്. ആദ്യ റൗണ്ടിൽ 1254 വോട്ടുകളുടെ ലീഡ് വന്നപ്പോൾ തന്നെ എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു. ആകെ 60.88 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്.
യുഡിഎഫ് സ്ഥാനാർഥി കെ ഉമേശന് 13688 വോട്ടൂകളും എൻഡിഎ പിന്തുണയുള്ള സ്ഥാനാർഥി മണിലാലിന് 2762 വോട്ടുകളുമാണ് ലഭിച്ചത്. 277 വോട്ടുകളാണ് നോട്ടയ്ക്കും അസാധുവുമായത്.