ആലപ്പുഴ: അരൂർ മണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥ ചേർത്തലയിലെത്തി. രാജ്യത്ത് വേറിട്ട ജീവിതപാത വെട്ടിത്തുറന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വം എംപി പറഞ്ഞു. കിറ്റ് സർക്കാരെന്നും പെൻഷൻ സർക്കാരെന്നും ചിലർ ആക്ഷേപിക്കുന്നു. ഈ ആക്ഷേപം തങ്ങൾക്ക് അഭിമാനമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിൽ തുടർ ഭരണമുണ്ടാവേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വേണുഗോപാൽ അധ്യക്ഷനായി.
ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥയ്ക്ക് ചേർത്തലയിൽ സ്വീകരണം നൽകി - binoy viswam mp
കേരളത്തിൽ തുടർ ഭരണമുണ്ടാവേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു
ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥയ്ക്ക് ചേർത്തലയിൽ സ്വീകരണം നൽകി
ജാഥ അംഗങ്ങളായ എം.വി.ഗോവിന്ദൻ മാസ്റ്റർ, വി.സുരേന്ദ്രൻ പിള്ള, പി. വസന്തം, എം.വി.മാണി, മന്ത്രി പി.തിലോത്തമൻ, എ.എം.ആരിഫ് എം.പി, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് തുടങ്ങിയ ഇടത് മുന്നണി നേതാക്കള്‍ പങ്കെടുത്തു.