ആലപ്പുഴ:ആലപ്പുഴ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പിപി ചിത്തരഞ്ജൻ നാമനിർദേശ പത്രിക സമർപ്പിച്ചു. മന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനും തെരഞ്ഞെടുപ്പ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് എ ശിവരാജനുമൊപ്പമെത്തിയാണ് സബ് കലക്‌ടർ എസ്ഇ ഇലക്യ ഐഎഎസിന് മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചത്.
ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി പിപി ചിത്തരഞ്ജൻ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു - kerala election 2021
സബ് കലക്‌ടര്‍ എസ്ഇ ഇലക്യ ഐഎഎസിന് മുന്‍പാകെയാണ് നാമനിർദേശപത്രിക സമർപ്പിച്ചത്
ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി പിപി ചിത്തരഞ്ജൻ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു
അവലൂക്കുന്ന് വായനശാലയ്ക്ക് സമീപത്ത് നിന്ന് പ്രകടനമായാണ് ചിത്തരഞ്ജൻ പത്രിക സമർപ്പിക്കാൻ എത്തിയത്. മന്ത്രി ടിഎം തോമസ് ഐസക്, എൽഡിഎഫ് നേതാക്കളായ എ ശിവരാജൻ, ജി വേണുഗോപാൽ, കെഡി മഹീന്ദ്രൻ, അഡ്വ കെആർ ഭഗീരഥൻ, വിബി അശോകൻ, ആർ സുരേഷ് തുടങ്ങിയ നേതാക്കൾ പ്രകടനത്തില്‍ പങ്കെടുത്തു.
Last Updated : Mar 15, 2021, 7:40 PM IST