ആലപ്പുഴ :ആലപ്പുഴ വലിയചുടുകാട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്ര - വയലാർ രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി പി.പി ചിത്തരഞ്ജൻ പുഷ്പാർച്ചന നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ആലപ്പുഴയിൽ ഇടതുസ്ഥാനാർഥിയായി മത്സരിക്കുന്ന ചിത്തരഞ്ജൻ, മണ്ഡലത്തിലെ തന്‍റെ ആദ്യഘട്ട തെരഞ്ഞടുപ്പ് പര്യടനത്തിന് മുന്നോടിയായാണ് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയത്.
രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ച് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി പി.പി ചിത്തരഞ്ജൻ - എൽഡിഎഫ് സ്ഥാനാർഥി
മണ്ഡലത്തിലെ ആദ്യഘട്ട തെരഞ്ഞടുപ്പ് പര്യടനത്തിന് മുന്നോടിയായാണ് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയത്
രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ച് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി പി.പി ചിത്തരഞ്ജൻ
ആലപ്പുഴ എംപി അഡ്വ. എ.എം ആരിഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, ആലപ്പുഴ നഗരസഭാ അധ്യക്ഷ സൗമ്യ രാജ്, എൽഡിഎഫ് നേതാക്കളായ ജി വേണുഗോപാൽ, എസ് രാധാകൃഷ്ണൻ, കെ .ഡി മഹീന്ദ്രൻ, നസീർ പുന്നയ്ക്കൽ, വി. ബി അശോകൻ, എ. പി സോണ എന്നിവർക്കൊപ്പമെത്തിയാണ് സ്ഥാനാർഥി പുഷ്പാർച്ചന നടത്തിയത്. തുടർന്ന് മണ്ഡലത്തിന്‍റെ വിവിധയിടങ്ങളിൽ പര്യടന പരിപാടികളിലും എൽഡിഎഫ് മേഖലാ കൺവെൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു.
Last Updated : Mar 17, 2021, 12:29 PM IST