ആലപ്പുഴ :തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം വോട്ടെടുപ്പ് നടന്ന ആലപ്പുഴ ജില്ലയിൽ കനത്ത പോളിങാണ് രേഖപ്പെടുത്തിയതെങ്കിലും പലയിടത്തും തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ച കൊവിഡ് മാനദണ്ഡങ്ങൾ ജില്ലയിൽ പലയിടത്തും പാളിയതായാണ് വിലയിരുത്തൽ. സാമൂഹ്യ അകലം പാലിച്ചും മാസ്ക് ശരിയായി ധരിച്ചുമാവണം വോട്ടെടുപ്പ് നടപടികൾ നടത്തേണ്ടത് എന്നായിരുന്നു നിർദേശമെങ്കിലും പലയിടത്തും ഇത് കൃത്യമായി പാലിക്കുവാൻ കഴിഞ്ഞില്ലെന്നത് പോരായ്മയാണ്. അകലം പാലിച്ച് വരി നൽക്കണമെന്നായിരുന്നു നിർദ്ദേശമെങ്കിലും ഇത് കൃത്യമായി നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് പലയിടത്തും സംഭവിച്ചത്.
വോട്ടെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ ജില്ലയിൽ പലയിടത്തും പാളി - ആലപ്പുഴ തെരഞ്ഞെടുപ്പ് വാർത്തകൾ
സാമൂഹ്യ അകലം പാലിച്ചും മാസ്ക് ശരിയായി ധരിച്ചുമാവണം വോട്ടെടുപ്പ് നടപടികൾ നടത്തേണ്ടത് എന്നായിരുന്നു നിർദേശമെങ്കിലും പലയിടത്തും ഇത് കൃത്യമായി പാലിക്കുവാൻ കഴിഞ്ഞില്ലെന്നത് പോരായ്മയാണ്.
കർശനമായി നിർദ്ദേശിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും നടപ്പാക്കുന്നതിൽ ഇവരും നിസഹായരായിരുന്നു. ചിലയിടങ്ങളിൽ മാസ്ക് പോലും ധരിക്കാതെയായിരുന്നു ചിലർ വോട്ട് ചെയ്യാനെത്തിയത്. അങ്ങനെയുള്ള സാഹചര്യത്തിൽ രാഷ്‌ട്രീയ പാർട്ടി പ്രവർത്തകർ ഇടപെട്ട് മാസ്കുകൾ ലഭ്യമാക്കി. ഇതിന് പുറമെ റോഡിലേക്ക് നീണ്ട വരിയും പലയിടത്തും ദൃശ്യമായിരുന്നു. തിക്കും തിരക്കും കാരണം ചില പോളിങ് ബൂത്തിൽ ഉദ്യോഗസ്ഥർക്ക് വോട്ടിങ് പോലും നിർത്തി വെക്കേണ്ടി വരുമെന്ന് വോട്ടർമാരോട് പറയേണ്ട സ്ഥിതിയുമുണ്ടായിരുന്നു. നിരവധി പേരാണ് വിവിധയിടങ്ങളിൽ ഇത്തരത്തിൽ വോട്ട് ചെയ്യാനെത്തിയത്. പോളിങ് ബൂത്തുകളിൽ നിന്ന് ആർക്കെങ്കിലും സമ്പർക്കമുണ്ടായിട്ടുണ്ടോയെന്ന് വരും ദിവസങ്ങളിലെ കൊവിഡ് കണക്കുകൾ പുറത്തുവരുമ്പോൾ മാത്രമേ അറിയാൻ കഴിയു.