കേരളം

kerala

ETV Bharat / state

കുട്ടനാട്ടിൽ വിജയം ഉറപ്പ്; സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് തോമസ് കെ. തോമസ് - കുട്ടനാട് ഉപതെരഞ്ഞെടുപ്പ്

തോമസ് ചാണ്ടിക്ക് ജനങ്ങൾ നൽകിയ പിന്തുണ അദ്ദേഹത്തെ ഓർത്ത് അദ്ദേഹത്തിന്‍റെ പിൻഗാമിക്കും നൽകും. അതുകൊണ്ടുതന്നെ സീറ്റ് നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി

Kuttanad  കുട്ടനാട്ടിൽ വിജയമുറപ്പ്  Thomas k. thomas  തോമസ് കെ. തോമസ്  കുട്ടനാട് ഉപതെരഞ്ഞെടുപ്പ്  kuttanad election
കുട്ടനാട്ടിൽ വിജയമുറപ്പ്, സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് തോമസ് കെ. തോമസ്

By

Published : Sep 6, 2020, 12:50 PM IST

ആലപ്പുഴ:ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുട്ടനാട്ടിൽ വിജയം സുനിശ്ചിതമെന്ന് എൻസിപി നേതാവും സ്ഥാനാർഥി പട്ടികയിലെ ഒന്നാമനുമായ തോമസ് കെ. തോമസ്. കുട്ടനാട് എൽഡിഎഫിന് സിറ്റിങ് സീറ്റാണ്. മുൻമന്ത്രിയും ജേഷ്‌ഠ സഹോദരനുമായ തോമസ് ചാണ്ടി തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എൽഡിഎഫ് തന്നെ വിജയിക്കണം. മാത്രമല്ല തോമസ് ചാണ്ടിക്ക് ജനങ്ങൾ നൽകിയ പിന്തുണ അദ്ദേഹത്തെ ഓർത്ത് തന്നെ അദ്ദേഹത്തിന്‍റെ പിൻഗാമിക്കും നൽകും. അതുകൊണ്ടുതന്നെ സീറ്റ് നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി. സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യങ്ങൾ എൻസിപി ദേശീയ നേതൃത്വം അംഗീകരിച്ചതാണ്. സംഘടനാ കീഴ്‌വഴക്കം അനുസരിച്ച് സംസ്ഥാന പ്രസിഡന്‍റ് പീതാംബരൻ മാസ്റ്റർ എൽഡിഎഫ് യോഗത്തിന് ശേഷം ഇത് പ്രഖ്യാപിക്കുമെന്നും തോമസ് കെ. തോമസ് അറിയിച്ചു.

കുട്ടനാട്ടിൽ വിജയമുറപ്പ്, സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് തോമസ് കെ. തോമസ്

ഉപതെരഞ്ഞെടുപ്പിൽ തോമസ്‌ കെ. തോമസാണ് എൻസിപി സ്ഥാനാർഥിയെന്ന് എൻസിപി നേതാവും ഗതാഗത വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥി നിര്‍ണയത്തിൽ ഒരു ആശയക്കുഴപ്പവും എൻസിപിയിൽ ഇല്ലെന്നും നേതാക്കളായ എ.കെ ശശീന്ദ്രനും മാണി സി. കാപ്പനും വ്യക്തമാക്കി. എൽഡിഎഫിന്‍റെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമെന്നും അതാണ്‌ ഇടതു മുന്നണി കീഴ്‌വഴക്കമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ പീതാംബരൻ മാസ്റ്റർ രംഗത്തെത്തിയിരുന്നു. സംഘടനാ കീഴ്‌വഴക്കങ്ങൾ തെറ്റിച്ചാണ് ഇരുവരും ചേർന്ന് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇതോടെ എൻസിപിയിൽ പുതിയ യുദ്ധത്തിന് കളമൊരുങ്ങുകയാണെന്നാണ് വിലയിരുത്തൽ. എംഎൽഎ ആയിരുന്ന തോമസ്‌ ചാണ്ടിയുടെ മരണത്തെ തുടർന്നാണ്‌ കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌.

ABOUT THE AUTHOR

...view details