ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികൾ അതിവേഗത്തിലും ജനസൗഹാർദ പരമായും തീർപ്പാക്കുന്നതിന് കുട്ടനാട് താലൂക്കിലെ ജില്ല കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഓൺലൈനായി വീഡിയോ കോൺഫറൻസ് വഴി നവംബർ ഒമ്പതിന് നടത്തും.
കുട്ടനാട് താലൂക്കിൽ പരാതിപരിഹാര അദാലത്ത് നവംബർ ഒമ്പതിന് - Alappuzha
അക്ഷയ സെന്‍റർ വഴി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളൂ
കുട്ടനാട് താലൂക്കിൽ പരാതിപരിഹാര അദാലത്ത് നവംബർ ഒമ്പതിന്
നടപടി ക്രമങ്ങൾ പാലിച്ച് തീർപ്പാക്കേണ്ട വഴിതർക്കം, എൽ.ആർ.എം കേസുകൾ, ഭൂമിയുടെ തരംമാറ്റം/പരിവർത്തനം, ലൈഫ്, പ്രളയം സംബന്ധമായ പരാതി എന്നിവ ഒഴികെയുള്ള എല്ലാ അപേക്ഷകളും പരാതികളും ഈ മാസം 22 മുതൽ 28 വരെ കുട്ടനാട് താലൂക്കിലെ അക്ഷയ സെന്‍റർ വഴി സമർപ്പിക്കാവുന്നതാണ്. അക്ഷയ സെന്‍റർ വഴി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളൂ.